ഉദയ്പൂര്‍: തയ്യല്‍ക്കാരന്‍ കനയ്യ ലാലിന്റെ ക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കനയ്യയുടെ കൊലയ്ക്ക് ശേഷം സൗദി അറേബ്യയില്‍ വെച്ച് പരിചയപ്പെട്ട ഒരു പാകിസ്ഥാന്‍ പൗരനുമായി റിയാസ് അട്ടാരി നിരന്തരം ബന്ധം പൂലര്‍ത്തിയിരുന്നതായി എന്‍ഐഎ കണ്ടെത്തി. കൊലപാതക സംഘം പാകിസ്ഥാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും വെര്‍ച്വല്‍ പ്രോക്സി സെര്‍വറുകള്‍ വഴി ടെലിഫോണ്‍ കോളുകള്‍ നടത്തിയിരുന്നതായാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
Read Also: അറബ് ഉച്ചകോടി: യുഎഇ പ്രസിഡന്റ് ജിദ്ദയിലെത്തി
ക്രൂരമായ കുറ്റകൃത്യത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകള്‍ക്കൊപ്പം ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) വിലാസം മറയ്ക്കാന്‍ ചില സഹ-ഗൂഢാലോചനക്കാരുടെ മൊബൈല്‍ ഫോണുകളില്‍ വിപിഎന്‍ ഉണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി. ജൂണ്‍ 20ന് നൂപൂര്‍ ശര്‍മയ്ക്കെതിരെ നടന്ന റാലിക്ക് ശേഷം പ്രാദേശിക യോഗത്തിലാണ് കനയ്യ ലാലിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്.
2019 ലെ സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ സിന്ധില്‍ നിന്നുള്ള ഒരു പാകിസ്ഥാന്‍ പൗരനായ ഉമറിനെ അട്ടാരി കണ്ടുമുട്ടിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പാക് പൗരന്മാരുമായി നിരന്തരം അട്ടാരി ബന്ധപ്പെട്ടിരുന്നു.
2013ലും 2019ലും സൗദി അറേബ്യയിലേയ്ക്കും പാകിസ്ഥാനിലെ കറാച്ചിയിലേയ്ക്കും 2014-ല്‍ ദവത്ത്-ഇ-ഇസ്ലാമിയില്‍ മതപ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ ഘൗസ് പോയിരുന്നു. കൊലയാളികളായ ഇരുവരും അഹമ്മദ് റാസാ ഖാനെ മാത്രം പിന്തുടരുന്ന ദവത്ത്-ഇ-ഇസ്ലാമിയുടെ അനുയായികളായിരുന്നു. അട്ടാരി 2019ല്‍ പിഎഫ്‌ഐയുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയില്‍ ചേര്‍ന്നിരുന്നു.
Post Your Comments