Latest NewsIndiaNews

ഉദയ്പൂര്‍ കൊലയാളി റിയാസ് അട്ടാരി 2019ല്‍ എസ്ഡിപിഐയില്‍ ചേര്‍ന്നിരുന്നു: വെളിപ്പെടുത്തലുകളുമായി പൊലീസ്

അമരാവതി, ഉദയ്പൂര്‍ കൊലകള്‍ ഐഎസ് മാതൃകയിലുള്ളതാണ് : കൊലയാളി റിയാസ് അട്ടാരി എസ്ഡിപിഐക്കാരന്‍

ജയ്പൂര്‍: ഉദയ്പൂരിലെയും അമരാവതിയിലെയും ക്രൂരമായ കൊലപാതകങ്ങളിലൂടെ പുറത്തുവരുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (പിഎഫ്ഐ) അതിന്റെ രാഷ്ട്രീയ മുന്നണിയായ എസ്ഡിപിഐയ്ക്കും ഉള്ള ബന്ധമാണ്. കനയ്യ ലാലിന്റെ കൊലയാളി റിയാസ് അട്ടാരി 2019ല്‍ എസ്ഡിപിഐയില്‍ ചേര്‍ന്നിരുന്നു എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

Read Also: ‘മടുത്തു..’ : ബോറിസ് ജോൺസൺ രാഷ്ട്രീയം ഉപേക്ഷിക്കുന്നു

അമരാവതി, ഉദയ്പൂര്‍ കൊലകള്‍ ഐഎസ് മാതൃകയിലുള്ളതാണ്. കൊല ചെയ്ത രീതി വെച്ച് നോക്കുമ്പോള്‍ രണ്ട് കൊലകള്‍ക്കും സമാന സ്വഭാവങ്ങളാണ്. പ്രതികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുമായും ബന്ധമുണ്ടെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരകളായ അമരാവതിയിലെ ഫാര്‍മസിസ്റ്റ് ഉമേഷ് കോല്‍ഹെ, ഉദയ്പൂരിലെ തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ എന്നിവര്‍ നൂപുര്‍ ശര്‍മ്മയുടെ പോസ്റ്റിനെ പിന്തുണച്ചു എന്നതാണ് മറ്റൊരു പ്രധാന ഘടകം.

കനയ്യ ലാലിനെ വെട്ടിക്കൊന്ന കേസിലെ ഏഴാം പ്രതിയായ ഫര്‍ഹാദ് മുഹമ്മദ് ഷെയ്ഖ് എന്ന ബബ്ലയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വെള്ളിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്. ജൂണ്‍ 20ന് നൂപൂര്‍ ശര്‍മ്മയ്ക്കെതിരായി നടന്ന റാലിക്ക് ശേഷമാണ് ഉദയ്പൂര്‍ കൊല ആസൂത്രണം ചെയ്തതെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button