Latest NewsIndiaNews

തൂക്കിലേറ്റുമോ അതോ ജീവപര്യന്തം തടവ് ലഭിക്കുമോ: ശിക്ഷ എന്തായിരിക്കുമെന്ന ആകാംക്ഷയില്‍ ഉദയ്പൂര്‍ കൊലക്കേസ് പ്രതികള്‍

തങ്ങള്‍ ചെയ്ത കുറ്റത്തിന് കോടതി തൂക്കിലേറ്റുമോ അതോ ജീവപര്യന്തം തടവ് ലഭിക്കുമോ: ഉദയ്പൂരിലെ കൊലയാളികള്‍ക്ക് അറിയേണ്ടത് ഇത്ര മാത്രം

ജയ്പൂര്‍: നൂപുര്‍ ശര്‍മയുടെ പോസ്റ്റിനെ പിന്തുണച്ചയാളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികള്‍ തങ്ങളുടെ ശിക്ഷ എന്തായിരിക്കുമെന്ന ആകാംക്ഷയിലാണെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ ചെയ്ത കുറ്റത്തിന് കോടതി തൂക്കിലേറ്റുമോ അതോ ജീവപര്യന്തം തടവ് ലഭിക്കുമോ എന്ന് പ്രതികളായ റിയാസ് അട്ടാരിയും ഘൗസ് മുഹമ്മദും എന്‍ഐഎയോട് ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.

Read Also: ‘നിങ്ങളുടെ പൊലീസിനെയും അറിവില്ലാത്ത അനുയായികളെയും ട്രോളുകളെയും ഞാൻ ഭയക്കുന്നില്ല’: മഹുവ മൊയ്ത്ര

പ്രതികള്‍ ഇപ്പോള്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് കഴിയുന്നത്. നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട തയ്യല്‍ക്കാരനെയാണ് പട്ടാപ്പകല്‍ പ്രതികള്‍ കടയില്‍ കയറി വെട്ടിക്കൊന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വിഡിയോയിലൂടെ കാണിച്ച അക്രമികള്‍ നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തി. കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button