
തിരൂർ: തിരൂർ നഗരത്തിൽ കഞ്ചാവ് പൊതികളുമായി വിൽപനക്കെത്തിയ യുവാവ് പൊലീസ് പിടിയിൽ. ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപിനെ (35) ആണ് പൊലീസ് പിടികൂടിയത്.
ദിവസങ്ങൾക്ക് മുമ്പാണ് പ്രതി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തിരൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായി കണ്ടതിനെത്തുടർന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികൾ കണ്ടെടുത്തത്.
തിരൂർ സി.ഐ എം.ജെ. ജിജോ, എസ്.ഐ ജലീൽ കറുത്തേടത്ത്, പ്രബേഷൻ എസ്.ഐ സനീത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments