തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എ ഫ്.ഐ അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരിച്ച് സി.പി.ഐ. കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിത് എന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു വിമർശിച്ചു. പ്രവർത്തകരെ നിയന്ത്രിക്കേണ്ട രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ ഇടതുമുന്നണിക്ക് ദോഷം ചെയ്യുമെന്നും രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് ഇടതു പക്ഷത്തിന് നാണക്കേട് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പ്രവാസി മലയാളികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ചത് 15 സമാന്തര സമ്മേളനങ്ങൾ
അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ എസ്.എ ഫ്.ഐ നേതാക്കളെ എ.കെ.ജി സെന്ററിലേക്ക് സി.പി.ഐ.എം വിളിച്ചുവരുത്തിയിരുന്നു. അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവരെയാണ് സി.പി.എം വിളിച്ചു വരുത്തിയത്. സംഭവത്തിൽ, പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
Post Your Comments