ThrissurKeralaNattuvarthaLatest NewsNews

ആനക്കൊമ്പില്‍ തീര്‍ത്ത പുരാതന വിഗ്രഹങ്ങള്‍ വില്‍ക്കാന്‍ ശ്രമം : രണ്ടുപേര്‍ പൊലീസ് പിടിയിൽ

വിരുദാചലത്തിനടുത്ത് ഇരുപ്പൈക്കുറിച്ചി ഗ്രാമത്തില്‍ മഹിമൈദാസ്, പച്ചമുത്തു എന്നിവരാണ് പിടിയിലായത്

കടലൂര്‍: ആനക്കൊമ്പില്‍ തീര്‍ത്ത പുരാതന വിഗ്രഹങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വിരുദാചലത്തിനടുത്ത് ഇരുപ്പൈക്കുറിച്ചി ഗ്രാമത്തില്‍ മഹിമൈദാസ്, പച്ചമുത്തു എന്നിവരാണ് പിടിയിലായത്.

രണ്ട് വിഗ്രഹങ്ങള്‍ രണ്ടു കോടി രൂപയ്ക്ക് വിദേശത്ത് വില്‍പ്പന നടത്താനായിരുന്നു പ്രതികളുടെ ശ്രമം. ഇക്കാര്യം സംബന്ധിച്ച്‌ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്, വിഗ്രഹമോഷണം അന്വേഷിക്കുന്ന പൊലീസിന്‍റെ യൂണിറ്റ്, വില്‍പ്പനക്കാരനില്‍ നിന്ന് അധിക വിലയ്ക്ക് വിഗ്രഹങ്ങള്‍ വാങ്ങാമെന്ന് വാഗ്‌ദാനം നല്‍കി പ്രതികളെ സമീപിക്കുകയായിരുന്നു. ഇവരുടെ കൈവശം നിന്നും ഒരു അടി ഉയരമുള്ള മാരിയമ്മന്‍ വിഗ്രഹവും പെരുമാള്‍ വിഗ്രഹവും കണ്ടെടുത്തു.

Read Also : റഡിഡൻസി നിയമങ്ങൾ ലംഘിച്ചു: ആറുമാസത്തിനിടെ കുവൈത്തിൽ നിന്നും നാടുകടത്തിയത് പതിനായിരത്തിലധികം പ്രവാസികളെ

പിടിച്ചെടുത്ത രണ്ട് ആനക്കൊമ്പ് വിഗ്രഹങ്ങളും പൊലീസ് കോടതിക്ക് കൈമാറി. അറസ്റ്റിലായ രണ്ടുപേരെയും കുംഭകോണം സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button