Latest NewsKeralaNews

സംഘി ഫെഡറേഷൻ ഓഫ്‌ ഇന്ത്യ ഇതിനു മറുപടി പറയേണ്ടി വരും: ഷാഫി പറമ്പിൽ

വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും.

പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.എൽ.എ. സംഘി ഫെഡറേഷൻ ഓഫ്‌ ഇന്ത്യ ഇതിനു മറുപടി പറയേണ്ടി വരും എന്ന ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വെച്ചിരുന്ന ​ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് പൊട്ടിച്ചതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഡി.വൈ.എസ്.പിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാൻ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കൽപ്പറ്റ ഡി.വൈ.എസ്.പിയുടെ ചുമതല മറ്റൊരു ഓഫീസർക്ക് നൽകാൻ ഡി.ജി.പിയെ ചുമതലപ്പെടുത്തി. വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

Read Also: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ: മുന്നറിയിപ്പുമായി സൗദി

എന്നാൽ, സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി രംഗത്തെത്തി. എസ്.എഫ്.ഐ ക്രിമിനലുകൾ അടിച്ച് തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടന്നതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button