റിയാദ്: വിമാന യാത്രക്കാരുടെ ലഗേജ് മോഷ്ടിച്ചാൽ കനത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദിയിൽ വിമാന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ വസ്തുക്കളോ മോഷ്ടിക്കുന്നവർക്ക് 5 വർഷം തടവും 5 ലക്ഷം റിയാൽ പിഴയും ശിക്ഷയുമായി ലഭിക്കും. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.
Read Also: അഗ്നിപഥ്: ‘അനന്തരഫലം നേരിടേണ്ടി വരും, അശ്രദ്ധമായ തീരുമാനം’ – പ്രധാനമന്ത്രി മോദിക്കെതിരെ ഒവൈസി
സിവിൽ ഏവിയേഷൻ നിയമം അനുസരിച്ച് മോഷ്ടാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് തടവോ പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ ലഭിക്കുക.
അതേസമയം, രജ്യത്ത് പ്രായമായ വ്യക്തികൾക്കെതിരെ മോശമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രായമായവർക്കെതിരെയുള്ള അധിക്ഷേപം, അവഗണന, തെറ്റായ പെരുമാറ്റങ്ങൾ തുടങ്ങിയവ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
Read Also: ലോകകേരളസഭ ബഹിഷ്ക്കരണം: എം.എ.യൂസഫലിയുടെ പരമാര്‍ശം നിര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷനേതാവ്
Post Your Comments