ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘പ്രിയൻ ഓട്ടത്തിലാണ്’ : അതിഥി വേഷത്തിൽ മമ്മൂട്ടിയും?

കൊച്ചി: യുവതാരം ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. തിരക്കുകളിൽ ഓടിക്കൊണ്ടിരിക്കുന്ന യുവാവിന്റെ ഒരു ദിവസത്തെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നൈല ഉഷ, അപർണ ദാസ് എന്നിവരാണ് സിനിമയിൽ നായികമാരായി എത്തുന്നത്. സിനിമ ജൂൺ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ഇപ്പോളിതാ, ചിത്രത്തെ സംബന്ധിക്കുന്ന ഒരു സുപ്രധാന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ളയും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ഇത്തരത്തിൽ ഒരു ട്വീറ്റ് വന്നതോടെ ആരാധകരും ആവേശത്തിലാണ്.

പ്രളയത്തിൽ ദുരിതത്തിലായ അസമിന് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി

സന്തോഷ് തൃവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button