ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘കളിഗമിനാർ’: ചിത്രീകരണം തുടങ്ങി

കൊച്ചി: മിറാക്കിൾ ആൻ്റ് മാജിക്ക് മൂവി ഹൗസിൻ്റെ ബാനറിൽ നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘കളിഗമിനാർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഇരുപത്തിരണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത് പോത്തൻകോട് പാലസിൽ നടൻ ഇന്ദ്രൻസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ ആരംഭിച്ചു.

ഇന്ദ്രൻസ്, ഡോ.റോണി, അസീസ് നെടുമങ്ങാട്, രേണു എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. ഏറെ ദുരുഹതകൾ നിറഞ്ഞ ഒരു കഥയുടെ ചലച്ചിതാവിഷ്ക്കാരണമാണ് ചിത്രം. ഗമിനാർ എന്ന ബംഗ്ളാവിൽ നടക്കുന്ന മൂന്നു ഗ്യാംങ്സ്റ്റേർസിൻ്റെ കളികളാണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹതകളും സസ്പെൻസും കോർത്തിണക്കിയാണ് അവതരണം.

സായ്‌കുമാർ, നവാസ് വള്ളിക്കുന്ന്, ഉണ്ണിലാൽ, ടിറ്റു വിൽസൻ, ശ്രീലക്ഷ്മി, ആതിര, കൃഷ്ണേന്ദു, അർഫാസ് ഇക്ബാൽ, അജിത് കലാഭവൻഎന്നിവരും ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

‘റോൺ’ എന്ന നായ, ഈ ചിത്രത്തിൽ മുഴുനീള വേഷത്തിൽ എത്തുന്നു എന്നതും ഏറെ കൗതുകമാണ്. ഷഫീർ സെയ്ദ് .ഫിറോസ് ബാബു എന്നിവരുടേതാണ് ചിത്രത്തിന്റെ തിരക്കഥ. റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് ഈണം പകർന്നിരിക്കുന്നു.

അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു: യുവതി അറസ്റ്റ് ചെയ്ത് പോലീസ്

ഗുരുപ്രസാദ് ഛായാഗ്രഹണവും നവീൻ. പി. വിജയൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്പ്ര – ദീപ് വിതുര. വസ്ത്രാലങ്കാരം – ബ്യൂസി ബേബി ജോൺ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ, പ്രൊഡക്ഷൻ മാനേജർ – ജസ്റ്റിൻ കൊല്ലം,
പ്രൊജക്റ്റ് ഡിസൈനർ – അനുക്കുട്ടൻ ഏറ്റുമാന്നൂർ,

വാഴൂർ ജോസ്,
ഫോട്ടോ – അജി മസ്ക്കറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button