Latest NewsKeralaNews

സ്ത്രീകളെ താന്‍ രാത്രിയില്‍ മണിക്കൂറുകളോളം ഫോണില്‍ വിളിച്ചിട്ടില്ലെന്ന് ജലീലിന് മറുപടിയുമായി അബ്ദുറബ്ബ്

തന്റെ ഔദ്യോഗിക വസതിയ്ക്ക് ഗംഗയെന്നോ, ഗ്രെയ്സെന്നോ പേര് എന്തുമാകട്ടെ താന്‍ ഒരു സ്ത്രീയ്ക്കും അര്‍ദ്ധരാത്രിയില്‍ സന്ദേശമയച്ചിട്ടില്ല: ജലീലിനെ ട്രോളി പി.കെ അബ്ദുറബ്ബ്

കൊച്ചി: തന്റെ ഔദ്യോഗിക വസതിയ്ക്ക് ഗംഗയെന്നോ, ഗ്രെയ്‌സെന്നോ പേര് എന്തുമാകട്ടെ താന്‍ ഒരു സ്ത്രീയ്ക്കും അര്‍ദ്ധരാത്രിയില്‍ സന്ദേശമയച്ചിട്ടില്ലെന്ന് കെ.ടി ജലീലിനെ പരിഹസിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ അബ്ദുറബ്ബ്. ചെറുപ്പ കാലത്ത് ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പറഞ്ഞ് താന്‍ പോസ്റ്ററൊട്ടിക്കാന്‍ പോയിട്ടില്ലെന്ന് ജലീലിനെ കടന്നാക്രമിച്ച് കൊണ്ട് പി.കെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ തൃശ്ശൂരിൽ അറസ്റ്റിൽ

ലോക കേരളസഭാ ബഹിഷ്‌കരണത്തിന് പിന്നാലെ മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കിയതോടെ കെ.എം ഷാജിയെ പരോക്ഷമായി ജലീല്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെ, കെ.ടി ജലീലിന് മറുപടിയുമായി പി.കെ അബ്ദുറബ്ബ് രംഗത്ത് വരികയായിരുന്നു. ഇതോടെ, സമൂഹ മാദ്ധ്യമത്തില്‍ ഇരു നേതാക്കളും പരസ്പരം ഏറ്റുമുട്ടി. ഇതിന് ശക്തമായ മറുപടി എന്നോണമാണ് ഇപ്പോള്‍ കെ.ടി ജലീലിനെ പേരെടുത്ത് വിമര്‍ശിക്കാതെ അദ്ദേഹത്തിന്റെ ചരിത്രവും നിലപാടുകളും നേരിടുന്ന കേസുകളും ആസ്പദമാക്കി പി.കെ അബ്ദുറബ്ബ് പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

ആരോപണ വിധേയരായ സ്ത്രീകളെ താന്‍ രാത്രിയില്‍ മണിക്കൂറുകളോളം ഫോണില്‍ വിളിച്ചിട്ടില്ലെന്നും തലയില്‍ മുണ്ടിട്ട് ഇ.ഡിയെ കാണേണ്ടി വന്നിട്ടില്ലെന്നും ലോകായുക്ത കണ്ണുരുട്ടിയപ്പോള്‍ മന്ത്രി സ്ഥാനം രാജിവെച്ചിട്ടില്ലെന്നും ജലീലിനെ ട്രോളി അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button