KeralaLatest NewsNews

ഇത് നാടന്‍ പ്രയോഗമല്ല, തനിക്ക് എതിരെ എംഎം മണി നടത്തിയത് തെറിയഭിഷേകമെന്ന് ഡീന്‍ കുര്യാക്കോസ്

പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഡീന്‍ എന്നായിരുന്നു എം.എം മണിയുടെ പ്രസ്താവന

തൊടുപുഴ : തനിക്കെതിരെ വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തിയ എം.എം മണിക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇടുക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. എം.എം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും നാടന്‍ പ്രയോഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.

Read Also: കടുത്ത വേനലിനും ജലക്ഷാമത്തിനുമിടെ ബെംഗളൂരു നിവാസികൾക്ക് ആശ്വാസമായി മഴ എത്തുന്നു

‘നേരത്തെയും തനിക്കെതിരെ ഇത്തരത്തില്‍ പദപ്രയോഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെ പദപ്രയോഗം നടത്താന്‍ ലൈസന്‍സ് കിട്ടിയിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് എം.എം മണി. ഇതൊന്നും നാടന്‍പ്രയോഗമായി കരുതാനാവില്ല. തെറിക്കുത്തരം മുറിപ്പത്തല്‍ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കില്‍ എന്റെ ഭാഷാശൈലി അതല്ല’, ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

ഇടുക്കി ഇപ്പോള്‍ അനുഭവിക്കുന്ന മുഴുവന്‍ ബുദ്ധിമുട്ടുകള്‍ക്കും കാരണം ഇടതുസര്‍ക്കാരാണെന്നും എം.എം മണി മന്ത്രി ആയിരുന്ന കാലത്താണ് ബഫര്‍ സോണ്‍ ഉത്തരവും നിര്‍മ്മാണ നിരോധനവും കൊണ്ടുവന്നതെന്നും ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി. എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ലെന്ന് എംഎം മണി വ്യക്തമാക്കണം. തെറിയഭിഷേകം നടത്തിയ ശ്രദ്ധ തിരിച്ചുവിടാം എന്നാണ് മണി ആഗ്രഹിക്കുന്നതെങ്കില്‍ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസംഗമാണ് എം.എം മണി നടത്തിയത്. ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോള്‍ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു ഇടുക്കി തൂക്കുപാലത്ത് നടത്തിയ പാര്‍ട്ടി പരിപാടിയിലെ പ്രസംഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button