ആലപ്പുഴ: മാരാരിക്കുളത്ത് വൻ ഹാൻസ് ശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ തെക്ക് ചാണിയിൽ രാജു (56), മാരാരിക്കുളം തെക്ക് അറയ്ക്കൽ വീട്ടിൽ ജോർജ് (62) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ഹാൻസ് ശേഖരം കണ്ടെത്തിയത്. 20 ലക്ഷം രൂപ വില വരുന്ന ഹാൻസാണു പിടികൂടിയത്.
Read Also : ഇംഗ്ലണ്ട് പര്യടനം: ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്മയില്ലെന്ന് റിപ്പോർട്ട്
കണിച്ചുകുളങ്ങര ഹൈസ് സ്കൂൾ ഗ്രൗണ്ടിൽ പ്ലസ് ടുവിനു പഠിക്കുന്ന കുട്ടികൾക്ക് ആഡംബര കാറിൽ വന്ന് ഹാൻസ് കൊടുക്കുന്നതു കണ്ടു നടത്തിയ റെയ്ഡിൽ 100 പായ്ക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ജോർജിന്റെ വീട്ടിൽ ഒളിപ്പിച്ചുവച്ചിരുന്ന 35000 പായ്ക്കറ്റ് ഹാൻസ് ശേഖരവും പിടികൂടി. 21 വലിയ ചാക്കുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഒരു പായ്ക്കറ്റിന് 20 രൂപയ്ക്ക് കിട്ടുന്ന ഹാൻസ് ഇവർ 50 – 60 രൂപയ്ക്കാണ് വിറ്റിരുന്നത്.
ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവിന്റെ നിർദ്ദേശത്തെ തുടർന്ന്, ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.കെ. ബിനുകുമാർ, മാരാരിക്കുളം ഇൻസ്പെക്ടർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments