കണ്ണൂര്‍: തലശേരിയില്‍ 15,300 പാക്കറ്റുകളിലായി 400 കിലോ ഹാന്‍സ് പിടികൂടിയതായി എക്സൈസ്. ഫരീദാബാദില്‍ നിന്നും കൊറിയര്‍ സര്‍വീസ് വഴി അയച്ച ഹാന്‍സാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാന്‍, മുഹമ്മദ് സഫ്വാന്‍, സമീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം വാടക വീട്ടില്‍ നിന്നാണ് ഹാന്‍സ് പിടികൂടിയത്. കണ്ണൂര്‍ എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയില്‍ ഏഴ് ലക്ഷം രൂപയോളം വില വരുന്ന ഹാന്‍സാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു.
കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജേഷ് എ.കെയുടെ നേതൃത്തിലുള്ള സംഘവും കണ്ണൂര്‍ ഐബി ഇന്‍സ്പെക്ടര്‍ പ്രമോദ് കെ.പിയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ സുകേഷ് കുമാര്‍ വണ്ടിചാലില്‍, അബ്ദുള്‍ നിസാര്‍, സുധീര്‍, ഷാജി സി.പി, ഷജിത്ത് എന്നിവരും കൂത്തുപറമ്പ് സര്‍ക്കിളിലെ പ്രിവന്റ്റീവ് ഓഫീസര്‍മാരായ പ്രമോദന്‍ പി, ഷാജി. യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി, വിഷ്ണു എന്‍.സി, ബിനീഷ്. എ. എം, ജിജീഷ് ചെറുവായി, ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.
Post Your Comments