മലപ്പുറം: മുംബൈയിലെ ഫൈജാക്ക് ലോജിസ്റ്റിക്കുമായി ജലീലിന് ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെ.ടി ജലീൽ രംഗത്ത്.
ലോജിസ്റ്റിക് കമ്പനി ഉടമ മാധവ വാര്യര്‍ കെ.ടി ജലീലിന്‍റെ ബിനാമിയാണെന്നായിരുന്നു സ്വപ്ന സുരേഷ് നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. തിരുനാവായക്കാരൻ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിൻ്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കിൽ കെണിഞ്ഞേനെ എന്നായിരുന്നു സ്വപ്നയുടെ ആരോപണത്തിന് ജലീൽ മറുപടി നൽകിയത്.
അതേസമയം, കോണ്‍സുലേറ്റ് ജനറലുമായി അടുത്ത ബന്ധമുള്ള ജലീല്‍ 17 ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും, മുംബൈയിലെ ഫൈജാക്ക് ലോജിസ്റ്റിക്സ് വഴി ജലീല്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
Post Your Comments