Latest NewsNewsIndia

‘മാപ്പ് പറയാൻ സൗകര്യമില്ല, എന്തും നേരിടാൻ തയ്യാർ’: പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് ഷെയ്ഖ് ഹുസൈൻ

നായ ചാകുന്നതുപോലെ നരേന്ദ്രമോദി ചാകും എന്നായിരുന്നു ഷെയ്ഖ് ഹുസൈൻ പ്രസംഗത്തിൽ പറഞ്ഞത്

നാഗ്പൂർ: താൻ മാപ്പ് പറയാൻ തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച കോൺ​ഗ്രസ് നേതാവ് ഷെയ്ഖ് ഹുസൈൻ. അപകീർത്തികരമായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും, മാപ്പ് പറയില്ലെന്നും എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് നാഗ്പൂരിൽ കോൺ​ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഹുസൈൻ അധിക്ഷേപം നടത്തിയത്.

‘ഞാൻ പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ ആക്രമണമൊന്നും നടത്തിയിട്ടില്ല. ഞാൻ എന്റെ പ്രസംഗത്തിൽ ഒരു പഴഞ്ചൊല്ല് മാത്രമാണ് ഉപയോഗിച്ചത്. ഞാൻ പാർട്ടിക്ക് (കോൺഗ്രസിന്) അനുകൂലമായി സംസാരിച്ചു. മാപ്പ് പറയേണ്ടതായി ഒന്നും ഞാൻ പറഞ്ഞിട്ടില്ല’, ഹുസ്സൈൻ പറഞ്ഞു.

Also Read:ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ജെകെ ഫയൽസ് ആന്റ് എഞ്ചിനീയറിംഗ്

നായ ചാകുന്നതുപോലെ നരേന്ദ്രമോദി ചാകും എന്നായിരുന്നു ഷെയ്ഖ് ഹുസൈൻ പ്രസംഗത്തിൽ പറഞ്ഞത്. അതേസമയം, കോൺ​ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഷെയ്ഖ് ഹുസൈന്റെ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നാഗ്പൂർ ബി.ജെ.പി നേതാക്കൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ ഷെയ്ഖ് ഹുസൈനെതിരെ പോലീസ് കേസെടുത്തു.

അതേസമയം, പ്രധാനമന്ത്രിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളെ ബി.ജെ.പി നേതാവ് രാം കദം അപലപിച്ചു. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ കോൺഗ്രസ് അംഗീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഹുസൈൻ നടത്തിയ പരാമർശങ്ങളെ കോൺഗ്രസ് അംഗീകരിക്കുന്നില്ല.

‘പ്രധാനമന്ത്രിയോടുള്ള അനാദരവ് കോൺഗ്രസ് അംഗീകരിക്കുന്നില്ല’, മഹാരാഷ്ട്ര സംസ്ഥാന കോൺഗ്രസ് വക്താവ് അതുൽ ലോന്ദേ പറഞ്ഞു. അൺപാർലമെന്ററി വാക്കുകൾ ഉപയോഗിക്കുന്നത് പാർട്ടിക്ക് സ്വീകാര്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇത്തരം പരാമർശങ്ങൾ കോൺഗ്രസിന്റെ മാനസികാവസ്ഥയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button