News

ആൾക്കൂട്ട വിചാരണ: അന്ന് മധു, ഇന്ന് ചന്ദ്രന്‍, മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു

ചിറയിന്‍കീഴ്: പെരുങ്ങുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാർ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. മെയ് 28ന് രാത്രി 12 മണിയോടെയാണ് പെരുങ്ങുഴി ശവപാര്‍വ്വതി ക്ഷേത്രത്തിനു സമീപം, ചന്ദ്രൻ എന്നയാളിനെ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന്, ഇയാളെ കെട്ടിയിട്ട ശേഷം ആൾക്കൂട്ട വിചാരണ നടത്തുകയായിരുന്നു. ചന്ദ്രനെ കെട്ടിയിട്ട് വിചാരണ നടത്തുന്ന ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ ചന്ദ്രന്റെ ദയനീയ മുഖം ദൃശ്യങ്ങളില്‍ കാണാം.

എവിടെനിന്നാണ് പാത്രം മോഷ്ടിച്ചതെന്ന് ഒരാള്‍ ആവര്‍ത്തിച്ച്‌ ചോദിക്കുന്നുന്നതും, നിസ്സഹായതയോടെ ‘വയറ് വേദനിക്കുന്നു’ എന്ന് ചന്ദ്രൻ മറുപടി പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ചോദ്യം ചെയ്യലിന് മുൻപായി ചന്ദ്രന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നതായി വീഡിയോയിൽ നിന്നും വ്യക്തമാണ്.

7000എംഎഎച്ച് ബാറ്ററി കരുത്തിൽ ഈ സ്മാർട്ട്ഫോൺ ഉടനെത്തും, സവിശേഷതകൾ ഇങ്ങനെ

പുലര്‍ച്ചെ രണ്ടു മണിയോടെ ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തി. പോലീസ് എത്തുമ്പോഴും ആൾക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. എന്നാൽ, തന്നെ ആരെങ്കിലും മര്‍ദ്ദിച്ചിരുന്നോ എന്ന് ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും ചന്ദ്രന്‍ മറുപടി നൽകിയില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, ചന്ദ്രനെ കെട്ടിയിട്ട് വിചാരണ നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button