
ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയിലെ മലയാളികളില്‍ ഇക്കുറിയും ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. 550 കോടി ഡോളര്‍ അഥവാ, 47000 കോടിയോളം രൂപയാണ് ആസ്തി. ഇന്ത്യക്കാരില്‍ 32-ാം സ്ഥാനത്തും ആഗോള റാങ്കിങ്ങില്‍ 639-ാം സ്ഥാനത്തുമാണ് എംഎ യൂസഫലി. ഇന്ത്യക്കാരില്‍ ഏറ്റവും സമ്പന്നന്‍ മുകേഷ് അംബാനി തന്നെ. 9,250 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി ഇന്ത്യയില്‍ ഒന്നാം സ്ഥാനവും ലോകത്ത് 18-ാം സ്ഥാനവും നേടിയത്. 5630 കോടി ഡോളര്‍ ആസ്തിയോടെ ഗൗതം അദാനിയാണ് ഇന്ത്യക്കാരില്‍ രണ്ടാമന്‍.
Read Also: മലപ്പുറത്തെ പറ്റി വെള്ളാപ്പള്ളി പറഞ്ഞത് യാഥാർഥ്യം: കെ സുരേന്ദ്രൻ
4,200 കോടി ഡോളര്‍ ആസ്തിയുമായി ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് തലവന്‍ ഇലോണ്‍ മസ്‌ക് ആണ് ലോക സമ്പന്നരില്‍ ഒന്നാമത്. 21,600 കോടി ഡോളര്‍ ആസ്തിയുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമത്. 21,500 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തിയത്.
അമേരിക്കന്‍ ബിസിനസ് മാസികയായ ഫോബ്‌സിന്റെ 39-ാമത് സമ്പന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 205 പേരാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 പേര്‍ കൂടുതല്‍. ജെംസ് എജ്യുക്കേഷന്‍ തലവന്‍ സണ്ണി വര്‍ക്കി, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ആര്‍പി ഗ്രൂപ്പ് തലവന്‍ രവി പിള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, കല്യാണ രാമന്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംസീര്‍ വയലില്‍, ഇന്‍ഫോസിസ് മുന്‍ സിഇഒ എസ്.ഡി ഷിബുലാല്‍, മുത്തൂറ്റ് ഫാമിലി, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി തുടങ്ങിയവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.
Post Your Comments