CricketLatest NewsNewsSports

രണ്ടാം ഏകദിനത്തിലും പാക് ആധിപത്യം: തകർന്നടിഞ്ഞ് വിൻഡീസ്

മുള്‍ട്ടാന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് തകർപ്പൻ ജയം. ജയത്തോടെ, ഏകദിന പരമ്പര 2-0ന് പാകിസ്ഥാൻ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 155 റണ്‍സിന് എല്ലാവരും പുറത്തായി. 42 റണ്‍സെടുത്ത ഷമാര്‍ ബ്രൂക്സും 33 റണ്‍സെടുത്ത കെയ്ല്‍ മയേഴ്സും മാത്രമെ വിന്‍ഡീസിനായി പൊരുതിയുള്ളു.

പാകിസ്ഥാനു വേണ്ടി മുഹമ്മദ് നവാസ് നാല് വിക്കറ്റും മുഹമ്മദ് വാസിം ജൂനിയര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ, ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും ഇമാമുള്‍ ഹഖിന്‍റെയും അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് പൊരുതാവുന്ന സ്കോര്‍ കുറിച്ചത്. 77 റണ്‍സെടുത്ത ബാബറാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇമാമുള്‍ ഹഖ് 72 റണ്‍സെടുത്തു.

Read Also:- പല്ല് പുളിപ്പ് അകറ്റാൻ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കാം!

പാകിസ്ഥാനുവേണ്ടി സ്പിന്നര്‍ മുഹമ്മദ് നവാസ് 10 ഓവറില്‍ 19 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് വസീം ജൂനിയര്‍ 4.2 ഓവറില്‍ 34 റണ്‍സിന് മൂന്നും ഷദാബ് ഖാന്‍ 40 റണ്‍സിന് രണ്ടും ഷഹീന്‍ അഫ്രീദി 17 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു. സ്കോര്‍: പാകിസ്ഥാന്‍ 50 ഓവറില്‍ 275-8, വെസ്റ്റ് ഇന്‍ഡീസ് 32.2 ഓവറില്‍ 155ന് ഓള്‍ ഔട്ട്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച മുള്‍ട്ടാനില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button