Latest NewsKeralaNews

വീട്ടമ്മ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് : ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് സംശയം

കസേരയില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ്

 

കസേരയില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ്

ആലപ്പുഴ: കസേരയില്‍ നിന്ന് വീണ് പരിക്കേറ്റെന്നു പറഞ്ഞ് ഭര്‍ത്താവ് മെഡിക്കല്‍ കോളേജില്‍ എത്തിച്ച വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. തലയ്‌ക്കേറ്റ പരുക്കു കാരണമാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ കൊലപാതകമെന്ന് വ്യക്തമാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും ഇളയ മകനെയും പൊലീസ് ചോദ്യം ചെയ്യുന്നു. അമ്പലപ്പുഴ തെക്കേനട കരൂര്‍ ശ്യാം നിവാസില്‍ ശശിയുടെ ഭാര്യ രമയാണ് (63) ചൊവ്വാഴ്ച രാവിലെ വീട്ടില്‍ മരിച്ചത്.

രമയുടെ നെറ്റിയിലെ മുറിവു കണ്ട് ഇളയമകന്‍ ശരത് മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍, ശരത് രമയെ മര്‍ദിച്ചെന്നു ശശി പറഞ്ഞതിനെ തുടര്‍ന്ന് ശരത്തിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. രമയുടെ നെറ്റിയിലും തലയിലും മറ്റും കണ്ടെത്തിയ 5 മുറിവുകളാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. മൂര്‍ച്ചയില്ലാത്ത ഉപകരണം കൊണ്ടുള്ള മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണ കാരണം.

എംബിഎ വിദ്യാര്‍ത്ഥിയായ ശരത് രാവിലെ പരീക്ഷയ്ക്ക് പോയ ശേഷം 10.20ന് ആണ് ആംബുലന്‍സ് വിളിച്ച് ശശി രമയെ ആശുപത്രിയില്‍ എത്തിച്ചത്. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള രമ കസേരയില്‍ നിന്ന് വീണെന്നാണ് ശശി ആശുപത്രിയില്‍ അറിയിച്ചത്. നെറ്റിയിലേയും തലയിലേയും മുറിവുകള്‍ വീഴ്ചയില്‍ ഉണ്ടായതാണെന്നും പറഞ്ഞു. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button