പൂക്കോട്ടുംപാടം: വിൽപ്പനയ്ക്കായി കൊണ്ടു വന്ന 456 ഗ്രാം സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ജ്വല്ലറി ഉടമയും കൂട്ടാളിയും പിടിയിലായി.
മഞ്ചേരി കാരക്കുന്നിലെ ജ്വല്ലറിയിൽ പങ്കാളിത്തമുള്ള വഴിക്കടവ് കുന്നുമ്മൽപൊട്ടി മൊല്ലപ്പടി സ്വദേശി ചെമ്പൻ ഫർസാൻ (മുന്ന -26) സഹായി കുന്നുമ്മൽപൊട്ടി പറമ്പൻ മുഹമ്മദ് ഷിബിലി (ഷാലു -22) എന്നിവരാണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്. മഞ്ചേരിയിലെ സ്വർണ്ണാഭരണ നിർമ്മാണശാലയിൽ നിന്ന് ജൂവലറികളിലേക്ക് സ്കൂട്ടറിൽ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 456 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് ഇവർ തട്ടിയെടുത്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പൂക്കോട്ടുംപാടം പോലീസ് ഇൻസ്പെക്ടർ സി.എൻ സുകുമാരൻ, എസ്.എ ജയകൃഷ്ണൻ, ബിനുകുമാർ, സി. അജീഷ്, സക്കീർ ഹുസൈൻ പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ എം. അസൈനാർ, എൻ.പി സുനിൽ, കെ.ടി ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Post Your Comments