കാസർഗോഡ്: ഹോട്ടലിൽ മുറിയെടുത്ത് നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തിയ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂര്‍ മാടായി പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി, എടക്കാട് കടലായിയിലെ കെ.ബഷീര്‍ എന്നിവരാണ് അറസ്റ്റിലായത്.
നോര്‍ത്ത് കോട്ടച്ചേരിയിലെ ഹോട്ടൽ മുറിയിലാണ് സംഭവം. കാഞ്ഞങ്ങാട്ട് ഹോട്ടല്‍ മുറിയില്‍ തമ്പടിച്ച് നോട്ടിരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താനെത്തിയ രണ്ടുപേരെയാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ. പി. ഷൈന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇടപാടുകാരെന്ന വ്യാജേനെ വേഷം മാറി ഹോട്ടലിലെത്തിയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നോട്ടിരട്ടിപ്പിന് ഉപയോഗിച്ച രാസവസ്തുക്കൾ ഉള്‍പ്പെടെ പിടിച്ചെടുത്തു.
Read Also : പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ!
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments