CricketLatest NewsNewsSports

ഐപിഎല്ലിൽ ലഖ്നൗവിനെ തകർത്ത് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറില്‍

കൊല്‍ക്കത്ത: ഐപിഎല്ലിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ തകർത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറില്‍. എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ 14 റണ്‍സിന് തോല്‍പ്പിച്ചാണ് ബാംഗ്ലൂര്‍ ക്വാളിഫയറിന് യോഗ്യത നേടിയത്. ഇതോടെ, രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടി. രജത് പടിദാറിന്റെ (112*) സെഞ്ച്വറിയാണ് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ലഖ്നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ലഖ്നൗ ഇറങ്ങിയത്. ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര എന്നിവർ തിരിച്ചെത്തിയപ്പോൾ കൃഷ്ണപ്പ ഗൗതം, ജേസണ്‍ ഹോള്‍ഡര്‍ എന്നിവർ പുറത്തായി. ആര്‍സിബി ഒരു മാറ്റം വരുത്തി. സിദ്ധാര്‍ത്ഥ് കൗളിന് പകരം മുഹമ്മദ് സിറാജ് തിരിച്ചെത്തി.

Read Also:- ചുണ്ടുകൾക്ക് സൗന്ദര്യവും ആരോഗ്യവും നൽകാൻ..

വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) നഷ്ടമായി. അഞ്ചാം ഓവറില്‍ മനന്‍ വോഹ്‌റയും (19) മടങ്ങി. എന്നാൽ, നാലാമനായി ക്രീസിലെത്തിയ ദീപക് ഹൂഡയും രാഹുലും ചേർന്ന് ലഖ്നൗവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഇരുവരും 96 റണ്‍സാണ് സ്കോർ ബോർഡിൽ കൂട്ടിചേര്‍ത്തത്. എന്നാല്‍, വാനിന്ദു ഹസരങ്കയുടെ പന്തില്‍ ഹൂഡ മടങ്ങി. തുടർന്ന്, ക്രീസിലെത്തിയ മാര്‍കസ് സ്റ്റോയിനിസ് (9) നിരാശപ്പെടുത്തുകയും ചെയ്തു. 19-ാം ഓവറില്‍ രാഹുലും(79) മടങ്ങിയതോടെ ലഖ്നൗ പരാജയം ഉറപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button