മുംബൈ: ഐപിഎല്‍ 15-ാം സീസണിൽ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പർ കിരണ്‍ മോറെ. ടീമിനെ കിരീടത്തിലേക്ക് നയിച്ച പാണ്ഡ്യ ഇപ്പോള്‍ ഫോര്‍-ഡയമെന്‍ഷനല്‍ ക്രിക്കറ്ററാണ് എന്നാണ് മോറെയുടെ പ്രശംസ. ഗുജറാത്ത് ടൈറ്റന്‍സ് കളിച്ച രീതിയാണ് ഈ സീസണില്‍ തനിക്കേറെ ഇഷ്‌ടപ്പെട്ടതെന്നും മോറെ പറഞ്ഞു.
‘ഗുജറാത്ത് ടൈറ്റന്‍സ് കളിച്ച രീതിയാണ് ഈ സീസണില്‍ എനിക്കേറെ ഇഷ്‌ടപ്പെട്ടത്. അവിസ്‌മരണീയമായിരുന്നു ഗുജറാത്തിന്‍റെ പ്രകടനം. പ്രത്യേകിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായതും കപ്പുയര്‍ത്തിയതും. അദേഹത്തിന്‍റെ വ്യക്തിഗത പ്രകടനവും ഒരുപോലെ ഗംഭീരമായിരുന്നു. മുംബൈ ഇന്ത്യന്‍സില്‍ നിന്നാണ് ഹര്‍ദ്ദിക് ഗുജറാത്ത് ടൈറ്റന്‍സിലെത്തിയത്’.
‘പുതിയ ടീമിനെ തുടക്കത്തില്‍തന്നെ നയിക്കുകയും കപ്പ് സമ്മാനിക്കുകയും എളുപ്പമല്ല. ക്രുനാല്‍ പാണ്ഡ്യ എന്‍റെ അക്കാദമിയില്‍ ചേര്‍ന്നപ്പോള്‍ ഹര്‍ദ്ദിക് അവിടെ കറങ്ങിത്തിരിയുമായിരുന്നു. നെറ്റ്‌സിന് പിന്നിലെ ഓട്ടവും ക്യാച്ചുകള്‍ എടുക്കുന്നതും കണ്ട് അയാളിലെ ക്രിക്കറ്റ് അഭിവേശം തിരിച്ചറിഞ്ഞ് നെറ്റ്‌സിലേക്ക് ഞാന്‍ ക്ഷണിക്കുകയായിരുന്നു’.
Read Also:- മുഖക്കുരു അകറ്റാൻ ചില മാർഗ്ഗങ്ങൾ ഇതാ..
‘എന്നെ സംബന്ധിച്ച് ഹർദ്ദിക് ചെറിയൊരു കുട്ടിയാണ്. അവന് എപ്പോഴും മികച്ച പ്രകടനം കാഴ്‌ചവെക്കണം. ഹർദ്ദിക് പാണ്ഡ്യ ഫോര്‍-ഡയമെന്‍ഷനല്‍ പ്ലെയറാണെന്ന് ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. ബൗളര്‍, ബാറ്റ്സ്മാൻ, ഫീല്‍ഡര്‍ എന്ന നിലയില്‍ ത്രീ-ഡയമെന്‍ഷനല്‍ താരമായിരുന്നു ഹര്‍ദ്ദിക്. എന്നാല്‍, ഇപ്പോള്‍ അദേഹം ക്യാപ്റ്റന്‍ കൂടിയാണ്. ദേശീയ ടീമില്‍ പ്രതിഭാശാലിയായ ഒരു താരമുള്ളതില്‍ അഭിമാനിക്കാം’ കിരണ്‍ മോറെ പറഞ്ഞു.
Post Your Comments