
കീവ്: നിർണായകമായ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച് കീവിലെ യുദ്ധവിചാരണക്കോടതി. കുറ്റവാളിയായ റഷ്യൻ സൈനികനെ വിചാരണ ചെയ്യുന്ന കോടതിയിൽ, പ്രതി കുറ്റസമ്മതം നടത്തി.
ടാങ്ക് കമാൻഡറായ വാഡി ഷിഷിമാരിനാണ് ഉക്രൈൻ സൈനികരാൽ ജീവനോടെ പിടിക്കപ്പെട്ട റഷ്യൻ യുദ്ധക്കുറ്റവാളി. 62 വയസ്സുകാരനായ ഉക്രൈൻ പൗരനെ വെടിവെച്ചു കൊന്ന കുറ്റത്തിനാണ് ഇയാളെ കോടതി വിചാരണ ചെയ്യുന്നത്. ചുപാഖിവ ഗ്രാമത്തിൽ, ഫെബ്രുവരി 28നാണ് സംഭവം നടന്നത്.
തനിക്ക് ആരെയും കൊല്ലണമെന്ന ആഗ്രഹം ഇല്ലായിരുന്നുവെന്ന് മൊഴി നൽകിയ വാഡി, കൊല്ലപ്പെട്ട വൃദ്ധന്റെ ഭാര്യയോടും ക്ഷമാപണം നടത്തി. ചെയ്തു പോയ തെറ്റിൽ താൻ ആത്മാർത്ഥമായും പശ്ചാത്തപിക്കുന്നുവെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പ്രതി മൊഴി നൽകി.
Post Your Comments