ThiruvananthapuramKeralaNattuvarthaLatest NewsNews

കല്ലിടല്‍ നിര്‍ത്തിവെയ്ക്കണമെന്ന നിര്‍ദ്ദേശമില്ല: വ്യക്തമാക്കി കെ റെയില്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായുള്ള കല്ലിടല്‍ നിര്‍ത്തിവെയ്ക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ റെയില്‍ അധികൃതർ. പദ്ധതി വേഗത്തിലാക്കാനുള്ള റവന്യൂ വകുപ്പിന്റെ ബദല്‍ നിര്‍ദ്ദേശമാണ് ഉത്തരവിലുള്ളതെന്നും, അധികൃതർ വിശദീകരണം നൽകി.

ജിയോടാഗ് സംവിധാനം വഴി അതിരടയാളം രേഖപ്പെടുത്താനും, സാമൂഹികാഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനുമായിരുന്നു റവന്യൂ വകുപ്പിന്റെ ഉത്തരവ്. എന്നാല്‍, ഉത്തരവിൽ ഒരിടത്തും കല്ലിടല്‍ നിര്‍ത്തിവെക്കണമെന്ന നിര്‍ദ്ദേശമില്ലെന്നാണ് കെ റെയിലിന്റെ വ്യാഖ്യാനം.

ആരോഗ്യ പരിശോധനകൾ പൂർത്തിയായി: സൽമാൻ രാജാവ് ആശുപത്രി വിട്ടു

കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെത്തുടർന്ന്, ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിരടയാളം നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി, കെ റെയില്‍ എംഡി റവന്യൂ വകുപ്പിന് കത്ത് നല്‍കിയിരുന്നു. പദ്ധതി പ്രദേശത്തെ ഭൂമിയുടെ ഉടമകള്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ കല്ലിടാമെന്നും, മറ്റുള്ള സ്ഥലങ്ങളില്‍ ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളിലൂടെ സര്‍വേ നടത്താമെന്നുമാണ് കെ റെയില്‍ കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button