തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ഭൂമി ഏറ്റെടുക്കുന്നതില്‍ ദക്ഷിണ റെയില്‍വെ ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചിട്ടില്ല. റെയില്‍വെ വികസനത്തില്‍ സംസ്ഥാനത്തോട് രാഷ്ട്രീയ വിവേചനമെന്ന് മന്ത്രി അറിയിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനല്‍കുന്നതില്‍ ദക്ഷിണ റെയില്‍വെ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.
എന്നാല്‍, ഭൂമി വിട്ടുനല്‍കിയാല്‍ കേരളത്തിലെ റെയില്‍ വികസനം സാധ്യമാകില്ലെന്നും ഭൂമി കൈവശമില്ലെങ്കില്‍ വേഗപരിധി കൂടുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുമെന്നുമാണ് ഭൂമി വിട്ടുനല്‍കാത്തതിനെ കുറിച്ച് റെയില്‍വെയുടെ വിശദീകരണം.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ 187 ഹെക്ടര്‍ സ്ഥലമാണ് കെ റെയില്‍ കോര്‍പ്പറേഷന്‍ റെയില്‍വെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടര്‍ ആയി ചുരുക്കി. എന്നാല്‍ ഭൂമി വിട്ടുനല്‍കാന്‍ സാധിക്കില്ല എന്ന നിലപാടാണ് റെയില്‍വെ സ്വീകരിച്ചിട്ടുള്ളത്.
റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 107 ഹെക്ടര്‍ ഭൂമി വിട്ടുനല്‍കിയാല്‍ അത് കേരളത്തില്‍ ഭാവിയില്‍ റെയില്‍വേയുടെ എല്ലാ പ്രവര്‍ത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്.
Post Your Comments