ന്യൂഡല്‍ഹി: സില്‍വര്‍ ലൈന് വേണ്ടി വീണ്ടും കേന്ദ്രഅനുമതി തേടി കേരളം. സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചു.
ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ഈ കാര്യം അവതരിപ്പിച്ചത്. വര്‍ധിച്ച് വരുന്ന റെയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാന്‍ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നും കേരളം പറഞ്ഞു.
സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ രണ്ട് വര്‍ഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമായാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി ഉയര്‍ത്തണം. കേന്ദ്ര സംസ്ഥാന നികുതി പങ്ക് വെക്കല്‍ അനുപാതം 50: 50 ആക്കി മാറ്റണം. ദേശീയ പാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന് നല്‍കിയ 6000 കോടിക്ക് തുല്യമായ തുക ഈ വര്‍ഷം ഉപാധികള്‍ ഇല്ലാതെ കടം എടുക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments