ThrissurLatest NewsKeralaNattuvarthaNews

‘കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി’: പത്മജ വേണുഗോപാൽ

തൃശൂര്‍: കെവി തോമസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ രംഗത്ത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി, ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന കെവി തോമസിന്റെ നിലപാടിനെതിരെയാണ്, പത്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

കെവി തോമസിന്റെ നീക്കത്തിൽ തനിക്ക് അതിശയമില്ലെന്നും കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ, ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് അദ്ദേഹമെന്നും പത്മജ പറഞ്ഞു.

പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

നിരോധിത സ്ഥലങ്ങളിൽ തീ കത്തിച്ചു: 9 പേർക്ക് പിഴ ചുമത്തി സൗദി

തോമസ് മാസ്റ്റർ പോയതിനെ പറ്റി എനിക്ക് ഒന്നും പറയാനില്ല .എനിക്ക് ഒരു കാര്യത്തിൽ മാത്രമേ വിഷമം ഉള്ളു .പാർട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമം .പക്ഷെ മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് അതിൽ അതിശയം തോന്നിയില്ല .കെ.കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി .അങ്ങിനെ ഒരാളുടെ കൈയ്യിൽ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റു അല്ലെ ? നിങ്ങളൊക്കെ എന്ത് പറയുന്നു ?അദ്ദേഹം എത്ര പെൻഷൻ വാങ്ങുന്നു .അത് പോലും കോൺഗ്രസ് പാർട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓർക്കണ്ടേ ?ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം .30 കൊല്ലം ഈ മണ്ഡലത്തിൽ താമസിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം .അത് യൂ.ഡി .എഫ് ഇന് ഒപ്പമാണ് .ഇനിയും കുറെ കാര്യങ്ങൾ മാഷോട് ചോദിക്കാനുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button