KeralaLatest NewsNews

ആശ വർക്കർമാരുടെ സമരം ചർച്ച ചെയ്യാനല്ല താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ പോകുന്നതെന്ന് കെ വി തോമസ്

ആശ വർക്കർമാരുടെ സമരം മാധ്യമങ്ങൾക്ക് വലിയ വിഷയമാണെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അതൊരു വലിയ കാര്യമല്ലെന്നും കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് വ്യക്തമാക്കി

ന്യൂഡൽഹി : ആശ വർക്കർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനല്ല താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ പോകുന്നതെന്ന് കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് വ്യക്തമാക്കി. ഈ വിഷയത്തിൽ സംസാരിക്കാൻ സർക്കാർ തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശ വർക്കർമാരുടെ സമരം മാധ്യമങ്ങൾക്ക് വലിയ വിഷയമാണെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അതൊരു വലിയ കാര്യമല്ല. എയിംസ്, ആർ സി സിയുടെ നവീകരണം, വയനാട് മെഡിക്കൽ കോളേജ് തുടങ്ങിയ വിഷയങ്ങൾ സംസാരിക്കാനാണ് സർക്കാർ തന്നെ ചുമതലപ്പെടുത്തിയത്.

എയിംസിനെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മന്ത്രാലയം പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും. ആശ വർക്കർമാരുടെ കാര്യത്തിൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ നിലപാട് മാധ്യമങ്ങൾ അന്വേഷിച്ച് പുറത്തുവിടണമെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

ആശ വർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്ന് കെ.വി. തോമസ് നേരത്തെ പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button