വാഗമണ്‍: കഴിഞ്ഞ ദിവസം വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും, ഇതിൽ പങ്കെടുത്ത സിനിമാ നടൻ ജോജു ജോർജിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി കെഎസ്‌യു രംഗത്ത്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക്, കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് പരാതി നൽകിയത്.
കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുള്ള ഭൂമിയിൽ, നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചത് പ്ലാന്‍റേഷന്‍ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ അപകടകരമായ രീതിയിലാണ്, വാഗമൺ എംഎംജെ എസ്റ്റേറ്റിൽ റൈഡ് സംഘടിപ്പിച്ചതെന്ന് ടോണി തോമസ് ആരോപിച്ചു.
ഭർതൃവീട്ടുകാരുടെ ഒത്താശയോടെ മന്ത്രവാദി 79 ദിവസം ബലാത്സംഗം ചെയ്തു: യുവതിയുടെ പരാതി
അതേസമയം, വാഗമണ്‍ എംഎംജെ എസ്റ്റേറ്റില്‍ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിൽ സംഘടിപ്പിക്കപ്പെട്ട ഓഫ് റോഡ് മത്സരത്തിലാണ്, ജോജു തന്‍റെ ജീപ്പ് റാംഗ്ലറുമായി പങ്കെടുത്തത്. ജോജു ഓഫ് റോഡ് ട്രാക്കിലൂടെ ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ആദ്യമായാണ് ഒരു ഓഫ് റോഡിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.
Post Your Comments