Latest NewsIndia

ഭർതൃവീട്ടുകാരുടെ ഒത്താശയോടെ മന്ത്രവാദി 79 ദിവസം ബലാത്സംഗം ചെയ്തു: യുവതിയുടെ പരാതി

തന്നോടൊപ്പം കുറച്ചുദിവസം താമസിച്ചാൽ പ്രശ്നങ്ങൾ താൻ മാറ്റിത്തരാമെന്ന് മന്ത്രവാദി പറഞ്ഞു

ബാലസോർ: മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ചു എന്ന് യുവതിയുടെ പരാതി. ഒഡീഷയിലെ ബാലസോർ ജില്ലയിലാണ് സംഭവം. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റാനായി ഭർത്താവും ഭർത്താവിൻ്റെ വീട്ടുകാരും ചേർന്ന് രണ്ടുമാസത്തിലധികം മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു എന്നാണ് പരാതി. മന്ത്രവാദി തുടർച്ചയായ 79 ദിവസം, തന്നെ ബലാത്സംഗം ചെയ്തു എന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.

2017ൽ വിവാഹം കഴിഞ്ഞ തനിക്ക്, ഭർത്താവിൻ്റെ സഹോദരന്മാരിൽ നിന്നും പല തവണ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. പല തവണ തന്നോട് അവർ അപമര്യാദയായി പെരുമാറിയിട്ടുണ്ട്. ഭർത്താവിനോട് ഇക്കാര്യങ്ങൾ അറിയിച്ചെങ്കിലും അദ്ദേഹം ഒന്നും ചെയ്തില്ല എന്നും, യുവതി പരാതിയിൽ സൂചിപ്പിച്ചു. അടുത്തിടെ, യുവതിയുടെ ഭർത്താവ് മറ്റൊരു നഗരത്തിൽ പോയി ഒരു കട തുടങ്ങി.

തുടർന്ന്, ഭർത്താവിൻ്റെ അമ്മ യുവതിയെ മന്ത്രവാദിയുടെ അടുക്കൽ കൊണ്ടുപോയി. വിവാഹത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ഭർത്താവിൻ്റെ അമ്മ മന്ത്രവാദിയെ അറിയിച്ചു. തന്നോടൊപ്പം കുറച്ചുദിവസം താമസിച്ചാൽ പ്രശ്നങ്ങൾ താൻ മാറ്റിത്തരാമെന്ന് മന്ത്രവാദി പറഞ്ഞു. പറ്റില്ലെന്ന് യുവതി പറഞ്ഞെങ്കിലും ഭർതൃമാതാവ് അവരെ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

തന്നെ മന്ത്രവാദി മുറിയിൽ പൂട്ടിയിട്ടെന്നും വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും യുവതി പറഞ്ഞു. ഒരു ദിവസം മന്ത്രവാദിയുടെ ഫോൺ കൈക്കലാക്കിയ യുവതി തൻ്റെ വീട്ടുകാരെ അവസ്ഥ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു.  മന്ത്രവാദി, തൻ്റെ ഭർത്താവ്, ഭർത്താവിൻ്റെ മാതാപിതാക്കൾ, ഭർത്താവിൻ്റെ സഹോദരൻ എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button