വാഗമൺ: അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് കൊടിയേറാൻ ദിവസങ്ങൾ മാത്രം. നാല് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ മാർച്ച് 14, 15, 16, 17 തീയതികളിലാണ് നടക്കുക. ഇടുക്കിയിലെ വാഗമണ്ണിൽ വച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ എയറോ സ്പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവൽ കൂടിയാണിത്. 15 രാജ്യങ്ങളാണ് ഫെസ്റ്റിവലിൽ അണിനിരക്കുക. സാഹസിക യാത്രകളും വിനോദങ്ങളും ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഫെസ്റ്റിവലിന്റെ ഭാഗമാകാവുന്നതാണ്.
പാരാഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെ വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും, ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ലോകപ്രശസ്തരായ നൂറിലധികം അന്തർദേശീയ-ദേശീയ ഗ്ലൈഡർമാർ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ, ചാമ്പ്യന്മാരും ഫെസ്റ്റിവലിന്റെ ഭാഗമാകുന്നതാണ്.
Also Read: ബെംഗളൂരുവില്‍ കഫേയില്‍ സ്ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്
Post Your Comments