വാഗമൺ കാണാനെത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ ചില്ലുപാലം സജ്ജമായി. നാളെ വൈകിട്ട് 5.00 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചില്ലുപാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വിനോദസഞ്ചാരികൾക്കായി പാലം തുറന്നുനൽകുന്നതാണ്. മൂന്ന് കോടി രൂപ ചെലവിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ചില്ലുപാലം നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലമെന്ന സവിശേഷതയും ഇവയ്ക്ക് ഉണ്ട്. 40 മീറ്ററാണ് പാലത്തിന്റെ നീളം. ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേകതരം ഗ്ലാസാണ് പാലത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഗ്ലാസിന് പുറമേ, 35 ടൺ സ്റ്റീലും നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഒരേസമയം 15 പേർക്കാണ് പാലത്തിൽ കയറാൻ സാധിക്കുക.
Also Read: ടൊവിനോ തോമസിന് പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്
പാലത്തിലേക്കുള്ള പ്രവേശന ഫീസ് 500 രൂപയാണ്. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചില്ലുപാലത്തിൽ കയറിയാൽ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാൻ സാധിക്കും. ഇടുക്കിയിലെയും വാഗമണ്ണിലെയും ടൂറിസം മേഖലയ്ക്ക് ചില്ലുപാലത്തിലൂടെയുളള യാത്ര പുത്തൻ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.
Post Your Comments