Latest NewsKeralaNews

വാഗമൺ മുതൽ ഇലവീഴാപൂഞ്ചിറ വരെ: ആനവണ്ടിയിൽ ഒരു ബജറ്റ് ഫ്രണ്ട്‌ലി യാത്ര പോകാം: വിശദവിവരം

വെഞ്ഞാറമൂട്: പൊതുവിദ്യാലയങ്ങൾ വേനൽ അവധിയിലേക്ക് കടന്ന സമയത്ത് കഴിഞ്ഞു, ഒരു ബജറ്റ് ഫ്രണ്ട്‌ലി യാത്രയ്ക്ക് ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി. ഏപ്രിൽ – മെയ് മാസങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം ആഘോഷദിനങ്ങൾ തന്നെയാണ്. അവധിക്കാലം കുട്ടികൾക്ക് ആഘോഷമാക്കാൻ ആഗ്രഹിക്കുമ്പോഴും പലരെയും അതിൽ നിന്നും പിന്നോട്ട് വലിക്കുന്നത് ബജറ്റ് ആണ്. അതിന് ഒരു പരിഹാരവുമായി വെഞ്ഞാറമൂട് കെ എസ് ആർ ടി സി ബജറ്റ് ഫ്രണ്ട്ലി യാത്രകൾ സംഘടിപ്പിക്കുന്നു.

വെഞ്ഞാറമൂട് കെ എസ് ആർ ടി സി ഡിപ്പോ വളരെ ചെറിയ നിരക്കിൽ വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളും ട്രാവൽ കമ്പനികളും ഒക്കെ വൻ തുക ഈടാക്കി ടൂർ പ്ലാൻ ചെയ്യുമ്പോൾ വളരെ തുച്ഛമായ നിരക്കിൽ ആനവണ്ടിയിൽ യാത്ര ചെയ്യാം.അതും വളരെ സുരക്ഷിതമായി.എല്ലാ മാസവും ഇത്തരത്തിൽ ടൂർ പാക്കേജുകൾ വെഞ്ഞാറമൂട് നിന്നും ഉണ്ടാകും. സ്ത്രീകൾക്ക് മാത്രമുള്ള യാത്രകൾക്കും കെഎസ്ആർടിസിയെ ആശ്രയിക്കാം.

വെഞ്ഞാറമൂട് കെഎസ്ആർടിസിയുടെ ഇത്തവണത്തെ അവധിക്കാല യാത്രകൾ പ്ലാൻ ചെയ്തത് വരികയാണ്. വെള്ളച്ചാട്ടങ്ങളും കുന്നും മലമേടും കടലും ഒക്കെ ഒറ്റ യാത്രയിൽ കണ്ടുവരാൻ സാധിക്കുന്നതാണ് കെ എസ് ആർ ടി സി യുടെ കുട്ടികൾക്കുള്ള ഓരോ യാത്രകളും. ട്രെക്കിങ്, മലകയറ്റം, വെള്ളച്ചാട്ടം, കാടിനുള്ളിലൂടെയുള്ള യാത്ര, വാഗമൺ, പൊന്മുടി, മലക്കപ്പാറ, ഇലവീഴാപൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങളും ഗുരുവായൂരുപോലുള്ള തീർഥാടനാ കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള പാക്കേജുകളാണ് ഈ മാസമുതൽ തുടങ്ങുക ഏപ്രിൽ 7: അഞ്ചുരുളി -രാമക്കൽമേട്, ഏപ്രിൽ 12: വയനാട് ഏപ്രിൽ 13: വാഴ്വന്തോൾ – പൊന്മുടി ഏപ്രിൽ 17: മണ്ണാറശ്ശാല തീർത്ഥാടന യാത്ര ഏപ്രിൽ 20: മലക്കപ്പാറ ഏപ്രിൽ 21: കുംഭാവുരുട്ടി ഏപ്രിൽ 21, 28: വാഗമൺ ഏപ്രിൽ 21: ഇലവീഴാപൂഞ്ചിറ ഏപ്രിൽ 25: ഗുരുവായൂർ ഏപ്രിൽ 27: മൂന്നാർ ഏപ്രിൽ 28: കന്യാകുമാരി, വണ്ടർല എപ്രിൽ 30: നെഫർറ്റിറ്റി എന്നിവയാണ് കുട്ടികൾക്കുവേണ്ടി കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്ന യാത്രകൾ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button