എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഏകദിന ഉപവാസ സമരവുമായി ജസ്റ്റിസ് ഫോര്‍ വുമണിന്റെ നേതൃത്വത്തില്‍ കൂട്ടായ്മ. എറണാകുളം വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിലും ഉപവാസത്തിലും വിവിധ കൂട്ടായ്മകളുടെ പ്രതിനിധികള്‍ മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. ‘അതിജീവിതയ്‌ക്കൊപ്പം’ എന്ന പേരില്‍ നടത്തിയ പ്രതിഷേധത്തില്‍ തൃക്കാക്കരയിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ഐക്യദാര്‍ഢ്യമറിയിച്ച് പങ്കെടുത്തു.
കേസിലെ തുടരന്വേഷണം നടക്കുന്നതിനിടയിലും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ വിവാദങ്ങള്‍ പുകയുന്നതിനിടയിലുമായിരുന്നു എറണാകുളത്തെ കൂട്ടായ്മ. അതിജീവിതയുടെ കണ്ണുനീരില്‍ പിടി തോമസിന് ഒരു അച്ഛന്റെ വേദനയായിരുന്നുവെന്ന് പരിപാടിയില്‍ പങ്കെടുത്ത യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരില്ലെന്നും ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, താനും അതിജീവിതക്കൊപ്പമാണെന്നും, ഇവിടെ നീതി പുലരണമെന്നും വേദിയിലെത്തിയ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് പറഞ്ഞു. സംവിധായകന്‍ ബൈജു കൊട്ടാരക്കര, ആലപ്പി അഷ്റഫ്, രഞ്ജിനി ഹരിദാസ്, അഡ്വ ജയശങ്കര്‍, അമ്പിളി, അഡ്വ ടിബി മിനി, വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പ്രതിനിധീകരിച്ച് ആശാ ജോസഫ് തുടങ്ങിയര്‍ സംസാരിച്ചു.
Post Your Comments