തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ ബൈജു കൊട്ടാരക്കര കുറ്റം സമ്മതിച്ച് പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി വിധി. എന്തിനാണ് കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്നതെന്ന് കോടതി ചോദിച്ചു.
വിധി വന്നതോടെ ചാനലിലൂടെ തന്നെ മാപ്പ് പറയാമെന്ന് ബൈജുവിന്റെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയെ ചാനലിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജു കൊട്ടാരക്കരക്കെതിരേ കോടതിയലക്ഷ്യക്കേസ് വന്നത്.
ബൈജു നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അതനുസരിച്ച് അദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായി. പരസ്യമായി മാപ്പ് പറയാമെന്ന് ബൈജു സമ്മതിക്കുകയും ചെയ്തു.
Post Your Comments