നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ സംവിധായകൻ രംഗത്തെത്തിയത് വലിയ കോളിളക്കമായിരുന്നു. ആക്രമണ ദൃശ്യങ്ങൾ ദിലീപ് വീട്ടിൽ വെച്ച് കണ്ടിരുന്നതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയ ശരത് ആണെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയിലുണ്ട്. ഇതിനെ തുടർന്ന് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ വിചാരണ നടക്കുകയാണ്.
ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്ന വേളയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംവിധായകന്‍ ബൈജു കൊട്ടാരക്കര ആണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്നാണ് ബാലചന്ദ്രകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
സാക്ഷി വിസ്താരത്തിനിടെ, ‘കോടതിയില്‍ ഇരുന്നപ്പോള്‍ കാലില്‍ അസഹനീയമായ നീര് വരുന്നു… സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ, മാഡം ഞാന്‍ വീണു പോകും, എന്ന് ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്ജിനോട് പറഞ്ഞു;’ ബാലചന്ദ്രകുമാറിന് സംഭവിച്ചത് ഇതാണെന്ന് ബൈജു പറയുന്നു.
2019-ൽ ബാലചന്ദ്രകുമാറിന് സുഖമില്ലാതെ വന്നപ്പോൾ ആശുപത്രിയിൽ പരിശോധന നടത്തുകയും ക്രിയാറ്റിനിൻ ലെവൽ കൂടുതൽ ആകുകയുമായിരുന്നു. അന്ന് മുതൽ കിഡ്നിയുടെ അസുഖം ഇയാൾക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് കോടതിയിൽ വിചാരണ നടന്നത്. വിചാരണയ്ക്കിടെയാണ് ഇയാളെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ക്രിയാറ്റിനിൻ ലെവൽ 12. 8 ആയിരുന്നെന്നും ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നതെന്നുമാണ് റിപ്പോർട്ടുകൾ.
Post Your Comments