Latest NewsKerala

പൊലീസ് റെയ്ഡിന് വന്നത് പിണറായിക്കെതിരായി തന്റെ കയ്യിലുള്ള രേഖകൾ കൊണ്ടുപോകാൻ: അത് തന്റെ കയ്യിൽ ഭദ്രമെന്ന് പിസി ജോർജ്

കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച് പി സി ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവരങ്ങള്‍ വല്ലതുമുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് പി സി ജോര്‍ജ് ആരോപിക്കുന്നത്. പരിശോധനയില്‍ ഒന്നും കിട്ടാതായതോടെ കുട്ടികളുടെ ടാബ്‌ലറ്റ് വേണമെന്ന് പറഞ്ഞ ക്രൈബ്രാഞ്ചിന്റേത് നല്ല ഉദ്ദേശമല്ലെന്നും പി സി ജോര്‍ജ് ആരോപിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നത്.രാവിലെ ഏഴുമണിയോടെ ക്രൈംബ്രാഞ്ചിന്റെ രണ്ട് വണ്ടി പൊലീസുകാര്‍ വന്നു. അവര്‍ ആവശ്യപ്പെട്ട ഫോണ്‍ നഷ്ടപ്പെട്ടു എന്ന് കാണിച്ച് ഷോണ്‍ 2019ല്‍ തന്നെ കോട്ടയം എസ്പിക്ക് പരാതി നല്‍കിയിട്ടുള്ളതാണ്. പരിശോധനയുമായി സഹകരിച്ചു, അവസാനം ഒന്നും കിട്ടാതായതോടെ മകന്റെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ ടാബ്‌ലറ്റ് വരെ വേണമെന്ന് പറഞ്ഞു. അത് എന്തിനാണ്?

ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ടാബ് വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയാല്‍ അത് നാണം കെട്ട പരിപാടിയാണ്. ക്രൈംബ്രാഞ്ചിന്റേത് നല്ല ഉദ്ദേശമല്ലെന്ന് മനസിലായില്ലേ. പിണറായിയുടെ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കാണ് റെയ്ഡ്. ആ കടലാസുകളൊക്കെ എന്റെ കയ്യിലുണ്ട് അത് കൊടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. പിണറായിക്കെതിരെ വല്ലതും ഉണ്ടോ എന്ന് അന്വേഷിച്ച് നടക്കുകയാണ്. പിണറായിക്കെതിരെ പറയാനുള്ളത് മുഴുവന്‍ പറയും, അതിനൊക്കെ തെളിവുകളുണ്ട്. അത് കോടതിയില്‍ കൊടുക്കും. ദിലീപിന്റെ കേസ് തീരാറായപ്പോള്‍ ക്രൈംബ്രാഞ്ച് വേറെ കള്ളക്കേസ് ഉണ്ടാക്കിയിരിക്കുകയാണ്’, പി സി ജോര്‍ജ് ആരോപിച്ചു.

2019 -ൽ ദിലീപിൻറെ അനുജൻ ഷോണിനെ വിളിച്ച ഫോണിനായി ആണ് പൊലീസ് ഇന്നെത്തിയത് എന്നും ജോർജ് പറഞ്ഞു. കോട്ടയത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button