CricketLatest NewsNewsSports

ടെസ്റ്റ് ക്രിക്കറ്റിൽ എലൈറ്റ് പട്ടികയില്‍ ഇടം നേടി ബെൻ സ്റ്റോക്സ്

ബാര്‍ബഡോസ്: ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസും 150 വിക്കറ്റും പൂർത്തിയാക്കി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെൻ സ്റ്റോക്സ് എലൈറ്റ് പട്ടികയില്‍. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ക്രിക്കറ്റ് താരമാണ് സ്റ്റോക്സ്. ഗാരി സോബേഴ്സ്, ഇയാൻ ബോഥം, കപിൽ ദേവ്, ജാക്വിസ് കാലിസ് എന്നിവരാണ് ഇതിന് മുമ്പ് ടെസ്റ്റില്‍ 5000 റൺസും 150 വിക്കറ്റും പൂർത്തിയാക്കിയ താരങ്ങൾ.

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെയാണ് ബെൻ സ്റ്റോക്‌സ്‌ എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ചത്. 128 പന്തിൽ 120 റൺസെടുത്താണ് സ്റ്റോക്‌സ് പുറത്തായത്. സ്റ്റോക്‌സിന്‍റെ പതിനൊന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 11 ഫോറും ആറ് സിക്‌സറും ഉള്‍പ്പടെയായിരുന്നു സ്റ്റോക്‌സിന്‍റെ ഇന്നിംഗ്സ്.

Read Also:- പല്ലിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം മഞ്ഞൾ!

അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 9ന് 507 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു. ജോ റൂട്ട് 316 പന്തില്‍ 153 റണ്‍സെടുത്തു. റൂട്ടിന്‍റെ 25-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഡാനിയേല്‍ ലോറന്‍‍സ് 91 റണ്‍സെടുത്ത് പുറത്തായി. വാലറ്റത്ത് ക്രിസ് വോക്‌സ് നേടിയ 41 റണ്‍സും ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 71 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button