Latest NewsCricketNewsSports

ബെന്‍ സ്റ്റോക്‌സിന് വീണ്ടും പരിക്ക്: കൗണ്ടി ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകും

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് വീണ്ടും പരിക്കിന്‍റെ ആശങ്ക. വിന്‍ഡീസ് പര്യടനത്തിനിടെ കാല്‍മുട്ടിന് വേദനയനുഭവപ്പെട്ട സ്റ്റോക്‌സ് സ്‌കാനിംഗ് ഫലം വരാനായി കാത്തിരിക്കുകയാണ്. ഇതോടെ, കൗണ്ടി ചാമ്പ്യന്‍ഷിപ്പ് സ്റ്റോക്‌സിന് നഷ്‌ടമായേക്കും.

‘സ്‌കാനിംഗ് ഫലങ്ങള്‍ വരാനായി കാത്തിരിക്കുന്നു. അതുവരെ പരിശീലനത്തിനിറങ്ങുന്നില്ല. ഫലങ്ങള്‍ ലഭിച്ചതിന് ശേഷം മാത്രമേ തുടര്‍ പദ്ധതികളിലേക്ക് കടക്കൂ’ ബെന്‍ സ്റ്റോക്‌സ് പറഞ്ഞു. ജൂണില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്‍റെ അടുത്ത മത്സരം. ആഷസിലെ തോല്‍വി ഉള്‍പ്പടെ വലിയ സമ്മര്‍ദത്തിലാണ് നിലവില്‍ ടീം. ഓസീസിനോട് 4-0ന് തോറ്റ ടീം വിന്‍ഡീസില്‍ 1-0നും പരാജയം ഏറ്റുവാങ്ങിയിരുന്നു.

Read Also:- അതൊരു അവിശ്വസനീയ പ്രകടനം: കമ്മിന്‍സിനെ പ്രശംസിച്ച് രവി ശാസ്‌ത്രി

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ നിന്നും ബെന്‍ സ്റ്റോക്‌സ് പിന്മാറിയിരുന്നു. ആഷസ് തോല്‍വിക്ക് പിന്നാലെ, ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതിന് വേണ്ടിയാണ് സ്റ്റോക്‌സ് മെഗാതാരലേലത്തില്‍ പങ്കെടുക്കാതിരുന്നത്. കഴിഞ്ഞ സീസണുകളില്‍, രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായിരുന്ന സ്റ്റോക്സിനെ താരലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി നിലനിർത്തിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button