ഹൈദരാബാദ്: തെലങ്കാനയിലെ ദുരഭിമാനക്കൊലയിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലിം യുവതിയെ വിവാഹം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ സംഭവം ക്രിമിനൽ പ്രവൃത്തിയാണെന്ന് ഹൈദരാബാദിൽ യോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സരൂർനഗറിൽ നടന്ന സംഭവത്തെ അപലപിക്കുന്നുവെന്നും യുവതി വിവാഹിതയാകാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: പ്രത്യുല്പാദന നിരക്ക്: കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവേ
‘ഭർത്താവിനെ കൊല്ലാൻ അവളുടെ സഹോദരന് അവകാശമില്ല. ഇത് ക്രിമിനൽ നടപടിയാണ്. ഭരണഘടന പ്രകാരവും ഇസ്‌ലാം മതപ്രകാരവും ഹീനമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തത്. ഇന്നലെ മുതൽ ഈ സംഭവത്തിന് ചിലർ മറ്റൊരു നിറം കൊടുക്കുകയാണ്. പൊലീസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തു. ഞങ്ങൾ കൊലപാതകികൾക്കൊപ്പം നിൽക്കില്ല’- അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments