Latest NewsNewsIndia

മികച്ച പാര്‍ലമെന്റേറിയനായി ഒവൈസിയും ഒബ്രിയാനും: ലഭിച്ചത് ലോക്മത് പുരസ്‌കാരം

ലോക്‌സഭ, രാജ്യസഭ എംപിമാരായ എട്ടുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

ന്യൂഡൽഹി: ഈ വർഷത്തെ മികച്ച പാര്‍ലമെന്റേറിയനായി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയേയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക്ക് ഒബ്രിയാനേയും തെരഞ്ഞെടുത്തു. പാര്‍ലമെന്റിലെ മികച്ച പ്രകടനത്തിനാണ് ലോക്മത് പുരസ്‌കാരം എല്ലാ വര്‍ഷവും നല്‍കുന്നത്. എന്‍സിപി നേതാവ് ശരദ് പവാര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാല് പേര്‍ക്ക് വീതമാണ് എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കുന്നത്. പാര്‍ലമെന്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യസഭാ എംപി എ.കെ ആന്റണിക്കും ലോക്മത് പുരസ്‌കാരം ലഭിച്ചു.

Read Also: ഹറമുകളിൽ ഇനി അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കയറാം: ആരോഗ്യ മുൻകരുതൽ നിയന്ത്രണങ്ങൾ പിൻവലിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

ലോക്‌സഭ, രാജ്യസഭ എംപിമാരായ എട്ടുപേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത് പുരസ്‌കാരം. എ.കെ ആന്റണി, ഭര്‍തൃഹരി മെഹ്താബ് എന്നിവരാണ് ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹരായത്. ബിജെപി ലോക്സഭാംഗങ്ങളായ ലോക്കറ്റ് ചാറ്റര്‍ജി, തേജസ്വി സൂര്യ, എന്‍സിപി രാജ്യസഭാംഗം വന്ദന ചവാന്‍, ആര്‍ഡെജി അംഗം മനോജ്കുമാര്‍ ഝാ എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റുള്ളവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button