Latest NewsNewsIndia

‘ഭർത്താവിനെ കൊല്ലാൻ അവളുടെ സഹോദരന് അവകാശമില്ല’: ഒവൈസി

ഭരണഘടന പ്രകാരവും ഇസ്‌ലാം മതപ്രകാരവും ഹീനമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തത്.

ഹൈദരാബാദ്: തെലങ്കാനയിലെ ദുരഭിമാനക്കൊലയിൽ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. മുസ്ലിം യുവതിയെ വിവാഹം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ സംഭവം ക്രിമിനൽ പ്രവൃത്തിയാണെന്ന് ഹൈദരാബാദിൽ യോ​ഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സരൂർനഗറിൽ നടന്ന സംഭവത്തെ അപലപിക്കുന്നുവെന്നും യുവതി വിവാഹിതയാകാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: പ്രത്യുല്പാദന നിരക്ക്: കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവേ

‘ഭർത്താവിനെ കൊല്ലാൻ അവളുടെ സഹോദരന് അവകാശമില്ല. ഇത് ക്രിമിനൽ നടപടിയാണ്. ഭരണഘടന പ്രകാരവും ഇസ്‌ലാം മതപ്രകാരവും ഹീനമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തത്. ഇന്നലെ മുതൽ ഈ സംഭവത്തിന് ചിലർ മറ്റൊരു നിറം കൊടുക്കുകയാണ്.  പൊലീസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തു. ഞങ്ങൾ കൊലപാതകികൾക്കൊപ്പം നിൽക്കില്ല’- അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button