പാറ്റ്‌ന: ബീഹാറിൽ ഉവൈസിക്ക് തിരിച്ചടിയായി എം.എല്‍.എമാരുടെ കൊഴിഞ്ഞുപോക്ക്. ആകെ അഞ്ച് എം.എല്‍.എമാരാണ് സംസ്ഥാനത്ത് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്കുള്ളത് അതിൽ നാല് എം.എല്‍.എമാരും ആര്‍.ജെ.ഡിയിലേക്ക് പോകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ആര്‍.ജെ.ഡി ഉന്നത നേതൃത്വവുമായി ഈ എം.എല്‍.എമാര്‍ സജീവ ബന്ധം പുലര്‍ത്തുന്നുവെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്. തങ്ങളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ഈ എം.എല്‍.എമാര്‍ ആശങ്കയിലാണ്.
ഉത്തര്‍പ്രദേശില്‍ 90ലധികം സീറ്റുകളില്‍ മത്സരിച്ചിട്ടും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ലെന്ന് എം.എല്‍.എമാര്‍ക്ക് അറിയാമെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ പറഞ്ഞു. തങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ബി.ജെ.പി ‘ബി ടീം’ ആണ് എ.ഐ.എം.ഐ.എം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. നിലവില്‍ 76 എം.എല്‍.എമാരാണ് ആര്‍.ജെ.ഡിക്കുള്ളത്. വികാസ് ഇന്‍സാഫ് പാര്‍ട്ടിയില്‍ നിന്നുള്ള മൂന്ന് എം.എല്‍.എമാര്‍ ലയിച്ചതോടെ ബി.ജെ.പിയാണ് ഇപ്പോള്‍ സംസ്ഥാനത്തെ വലിയ ഒറ്റകക്ഷി.
Post Your Comments