രാജ്യത്തെ പ്രത്യുല്പാദന നിരക്കിന്റെ കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവ്വേ. പ്രത്യുല്പാദന നിരക്ക് 2.2 ശതമാനത്തിൽ നിന്നും 2 ശതമാനമായി കുറഞ്ഞതായാണ് സർവ്വേ റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ സർവേ സംഘടിപ്പിച്ച അഞ്ചാമത്തെ റിപ്പോർട്ട് പ്രകാരമാണ് കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരു സ്ത്രീ ശരാശരി എത്ര കുട്ടികൾക്ക് ജന്മം നൽകുന്നു എന്നു വിലയിരുത്തിയാണ് പ്രത്യുല്പാദന നിരക്ക് കണക്കാക്കുന്നത്. രാജ്യത്ത് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയിട്ടുള്ള കുടുംബാസൂത്രണ പദ്ധതികൾ വിജയം കൈവരിച്ചതിന്റെ സൂചനയാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Also Read: ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി യു.എ.ഇ ഷെയ്ഖിനെ വിളിച്ചാവശ്യപ്പെട്ടു: അബ്ദുള്ളക്കുട്ടി
ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രസവങ്ങളുടെ കണക്കുകൾ കൂടി റിപ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രസവങ്ങൾ 79 ശതമാനത്തിൽ നിന്ന് 81 ശതമാനമായാണ് വർദ്ധിച്ചിട്ടുളളത്. നഗരങ്ങളിൽ 94 ശതമാനവും ഗ്രാമങ്ങളിൽ 87 ശതമാനവും ജനനങ്ങൾ നടക്കുന്നത് ആശുപത്രിയിൽ ആണെന്ന് സർവ്വേ ഫലം പറയുന്നു. കൂടാതെ, കേരളത്തിലെ സ്ത്രീകളിൽ മൂന്നിലൊരാൾ അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവരാണ് എന്നതാണ് മറ്റൊരു കണ്ടെത്തൽ.
Post Your Comments