ന്യൂഡൽഹി: കർണാകടയിലെ ഹിജാബ് വിവാദത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കനത്ത മറുപടി നൽകി ഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കുന്നതിന് മുമ്പ് സ്വന്തം രാജ്യത്തെ കാര്യങ്ങൾ നോക്കാനാണ് ഒവൈസി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
‘മലാല യൂസുഫ്സായി പാകിസ്ഥാനിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. അവർക്ക് രാജ്യം വിടേണ്ടി വന്നു. അമുസ്ലിമായ ഒരാളെ പ്രധാനമന്ത്രിയാക്കാൻൻ വിലക്കുന്ന നിയമമാണ് പാകിസ്ഥാനിലേത്. നിങ്ങളുടെ സ്വന്തം രാജ്യത്തേക്ക് നോക്കൂ, ഇങ്ങോട്ട് നോക്കേണ്ട എന്നാണ് പാകിസ്ഥാനോട് തനിക്കുള്ള ഉപദേശം’- ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു ഒവൈസി.
Read Also: ‘ഇന്ത്യയില്‍ നടക്കുന്നത് ഭൂരിപക്ഷവാദ അജണ്ട’: ഇമ്രാൻ ഖാൻ, ഹിജാബ് വിവാദം മുതലെടുപ്പാക്കി പാകിസ്ഥാൻ
‘പാകിസ്ഥാനിൽ നിരവധി പ്രശ്നങ്ങൾ നിങ്ങൾക്കുണ്ട്. ആ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കൂ, ഇന്ത്യ തങ്ങളുടെ രാജ്യമാണ്. ഇത് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങളുടെ പ്രശ്നങ്ങളിലേക്ക് നിങ്ങളുടെ മൂക്ക് കടത്തേണ്ടതില്ല, പ്രശ്നം നിങ്ങൾക്ക് തന്നെയാകും’- ഒവൈസി പറഞ്ഞു.
Post Your Comments