Latest NewsKeralaNews

കാറില്‍ എത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാന്‍ നിന്ന സംഘാടകരെ അമ്പരപ്പിച്ച് ഓട്ടോയില്‍ വന്നിറങ്ങി ആക്ഷന്‍ ഹീറോ

കൊച്ചി: വേനലവധിയും ഈദും കൂടിയായപ്പോള്‍ കൊച്ചി നഗരത്തില്‍ മണിക്കൂറുകളോളമാണ് ഗതാഗത കുരുക്ക്. കഴിഞ്ഞ ദിവസം, നഗരത്തിലെ ഗതാഗതത്തിരക്കില്‍ നിന്നു രക്ഷപ്പെടാന്‍ സ്വന്തം കാര്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ യാത്ര ചെയ്ത് എല്ലാവരേയും അമ്പരപ്പിച്ച് നടന്‍ സുരേഷ് ഗോപി.

Read Also:പിഎം കിസാന്‍ സമ്മാന്‍ നിധി യോജന: കേരളത്തില്‍ 30,416 പേര്‍ അനര്‍ഹരെന്ന് കണ്ടെത്തല്‍, നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

മെയ് ദിനത്തില്‍, വൈകീട്ട് എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ വിഎച്ച്പി സ്വാഭിമാന്‍ നിധി ഉദ്ഘാടന പരിപാടിക്ക് എത്താന്‍ കലൂരില്‍ നിന്നാണു സുരേഷ് ഗോപി ഓട്ടോയില്‍ കയറിയത്. വിഎച്ച്പി പരിപാടി 3 മണിക്കാണു ആരംഭിക്കാനിരുന്നത്. എന്നാല്‍, ആ സമയത്ത് കലൂരില്‍ ‘അമ്മ’യുടെ ചടങ്ങില്‍ ആയിരുന്നു സുരേഷ് ഗോപി.

നാലു മണിയോടെ ഇറങ്ങിയപ്പോള്‍ എംജി റോഡിലും മറ്റും വലിയ ഗതാഗത തിരക്കാണ് എന്നറിഞ്ഞതോടെ, സുരേഷ് ഗോപി തന്റെ യാത്ര ഓട്ടോയിലാക്കുകയായിരുന്നു. ബിടിഎച്ച് ഹോട്ടലിനു മുന്നില്‍ സുരേഷ് ഗോപിയുടെ കാറിനെ പ്രതീക്ഷിച്ച് നിന്ന വിഎച്ച്പി സംഘാടകരെ അമ്പരപ്പിച്ചാണ് നടന്‍ ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയത്. അപ്പോള്‍ മാത്രമാണ്, തന്നോടൊപ്പം യാത്ര ചെയ്തത് സുരേഷ് ഗോപിയാണെന്ന് ഓട്ടോ ഡ്രൈവര്‍ക്കും മനസിലായത്. അരമണിക്കൂര്‍ കൊണ്ടാണ് ഓട്ടോ കലൂരില്‍ നിന്ന് ബിടിഎച്ചിലെത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button