AgricultureKeralaLatest NewsIndiaNews

പിഎം കിസാന്‍ സമ്മാന്‍ നിധി യോജന: കേരളത്തില്‍ 30,416 പേര്‍ അനര്‍ഹരെന്ന് കണ്ടെത്തല്‍, നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

കൊച്ചി: സംസ്ഥാനത്ത് പിഎം കിസാന്‍ സമ്മാന്‍ നിധി യോജന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര്‍ അനര്‍ഹരാണെന്നും, ഇതില്‍ 21,018 പേര്‍ ആദായനികുതി അടയ്‌ക്കുന്നവരാണെന്നും കണ്ടെത്തല്‍. അര്‍ഹതയില്ലാതെ പണം സ്വീകരിച്ചവരിൽ നിന്ന് തുക തിരിച്ചുപിടിച്ചു നല്‍കണമെന്ന്‌ കേന്ദ്ര ധനമന്ത്രാലയം സംസ്‌ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഇത്തരത്തിൽ തിരിച്ചു കിട്ടേണ്ട 31 കോടി രൂപയിൽ 4.90 കോടി രൂപ മാത്രമാണ്‌ ഇതുവരെ കിട്ടിയിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ മൂന്നുവര്‍ഷമായി പിഎം കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം, കേരളത്തില്‍ 5,600 കോടി രൂപ ഗുണഭോക്‌താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നേരിട്ടു ട്രാന്‍സ്‌ഫര്‍ ചെയ്‌തിട്ടുണ്ട്‌. പദ്ധതി പ്രകാരം, വര്‍ഷത്തില്‍ മൂന്നു തവണയായി ആറായിരം രൂപ വീതമാണ് ട്രാന്‍സ്‌ഫര്‍ ചെയ്‌തിട്ടുള്ളത്. കേരളത്തില്‍ പിഎം കിസാന്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 37.2 ലക്ഷം പേരിൽ നിന്ന്, കേന്ദ്ര-സംസ്‌ഥാന ഏജന്‍സികൾ നടത്തിയ പരിശോധനയിലാണ് അനര്‍ഹരായവരെ കണ്ടെത്തിയത്‌.

ബിസിനസ് യാത്രയിലാണ്: അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വിജയ് ബാബു

പ്രാഥമിക, സൂക്ഷ്‌മ പരിശോധനകൾക്ക് ശേഷം പദ്ധതിയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തിയവരില്‍ നിന്നാണ്‌ തുക തിരിച്ചുപിടിക്കാന്‍ അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്‌. സര്‍ക്കാരിന്റെ ലാന്‍ഡ്‌റെക്കോഡില്‍ ഫെബ്രുവരി ഒന്നിന്‌ നിശ്‌ചിത കൃഷിഭൂമി കൈവശമുള്ളവര്‍ക്കു മാത്രമാണ്‌ ആനുകൂല്യത്തിന്‌ അര്‍ഹതയുള്ളത്‌. കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം അനര്‍ഹര്‍ക്കു ലഭിച്ച തുക തിരിച്ചടയ്‌ക്കാന്‍ കേന്ദ്ര കൃഷിമന്ത്രാലയം, സംസ്‌ഥാന കൃഷിവകുപ്പ്‌ മുഖേന നോട്ടീസ്‌ നല്‍കി വരികയാണ്. ഇതിനായി ഫീല്‍ഡ്‌ലെവല്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിച്ചു വരികയാണെന്ന്‌, കൃഷിവകുപ്പ്‌ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button