Latest NewsKeralaNews

പി.സി ജോർജ് അറസ്റ്റിൽ: ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെ അറസ്റ്റ് ചെയ്ത് പോലീസ്. യൂത്ത് ലീഗ് അടക്കമുള്ളവരുടെ പരാതിയെ തുടർന്ന് രാവിലെ പി.സി ജോർജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തിരുവനന്തപുരത്തെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്ന് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ഫോർട്ട് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഫോർട്ട് അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പി.സിയെ കസ്റ്റഡിയിലെടുത്തത്. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു. 153 എ വകുപ്പ് പ്രകാരമാണ് കേസ്.

Also Read:ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമില്ല: അസദുദ്ദീൻ ഒവൈസി

തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലാണ് സംഭവത്തിന് ആസ്പദമായ പ്രസംഗം പി.സി ജോർജ് നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു. മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button